ഇന്ന് വിനായ ചതുർത്ഥി; അഹംബോധമുടയുന്ന വിനായക പുണ്യസുദിനം; വിപുലമായ ഗണേശോത്സവ ആഘോഷങ്ങളുമായി ഹൈന്ദവ സംഘടനകൾ- Ganesh Chathurthi in malayalam

വിഘ്നവിനാശകനായ ഗണപതി ഭഗവാന്റെ ജന്മദിനമായ വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് നാടൊരുങ്ങി. കൊറോണ വ്യാപനം നിമിത്തം നിറം മങ്ങിയ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് ശേഷം വരുന്ന പുണ്യദിനം ആഘോഷമാക്കാൻ വിവിധ ഹൈന്ദവ സംഘടനകൾ തയ്യാറെടുത്ത് കഴിഞ്ഞു.

ചിങ്ങ മാസത്തിലെ വെളുത്തപക്ഷ ചതുർത്ഥിയാണ് വിനായക ചതുർത്ഥി. ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദർശിക്കുന്നത് ശുഭകരമല്ല എന്നാണ് വിശ്വാസം. ബുദ്ധി- സിദ്ധീ സമേതനായി ഗമിച്ച വിനായകനെ ചന്ദ്രൻ പരിഹസിക്കുകയുണ്ടായി.

ഇതോടെ ചന്ദ്രനെ ദർശിക്കുന്നവർക്ക് അപവാദം കേൾക്കാൻ ഇടവരട്ടെ എന്ന് ഗണേശൻ ശപിച്ചു. പശ്ചാത്താപ വിവശനായ ചന്ദ്രൻ ഗണപതിയോട് കഷമാപണം നടത്തുകയും ശാപമോക്ഷം നൽകാൻ പ്രാർത്ഥിക്കുകയും ചെയ്തു. ചന്ദ്രന്റെ അഹങ്കാരം ശമിച്ചതായി ബോദ്ധ്യപ്പെട്ട ഗണനായകൻ ശാപമോക്ഷം നൽകി.

എന്നാൽ, വിനായക ചതുർത്ഥി ദിവസം മാത്രം ശാപത്തിന്റെ പ്രഭാവമുണ്ടാകുമെന്ന് ഗണപതി ചന്ദ്രനെ ഓർമ്മിപ്പിച്ചു. ചതുർത്ഥി കാണുക എന്ന പ്രയോഗം ഈ ഐതീഹ്യത്തിൽ നിന്നും ഉടലെടുത്തതാണ്.

ചതുർത്ഥി ദിനസത്തിൽ ആരംഭിച്ച് അനന്ത ചതുർദശി വരെ നീണ്ടു നിൽക്കുന്ന പത്ത് ദിവസത്തെ ആഘോഷമാണ് ഗണേശോത്സവം. വരസിദ്ധി വിനായക വ്രതം ഗണേശോത്സവത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ ആചരിക്കപ്പെടുന്നു.

വിഘ്നങ്ങൾ അകറ്റുന്ന ദേവനായി ആരാധിക്കപ്പെടുന്ന ശിവസുതൻ ഗണപതിയുടെ പ്രഥാന വഴിപാടുകളായ മോദകവും ലഡ്ഡുവും ഉണ്ണിയപ്പവും അവലും അടയും ഗണേശോത്സവ ദിവസങ്ങളിൽ ഭക്തർ ധാരാളമായി നേദിക്കുന്നു. മള്ളിയൂർ, പഴവങ്ങാടി, കൊട്ടാരക്കര തുടങ്ങിയ ഗണപതി ക്ഷേത്രങ്ങളിൽ ഈ ദിവസങ്ങളിൽ ദർശനം നടത്തുന്നത് വിഘ്നങ്ങൾ ഒഴിയാനും അഭീഷ്ട വരസിദ്ധിക്കും ഉത്തമമാണ് എന്നാണ് വിശ്വാസം.

ചിങ്ങ മാസത്തിലെ വെളുത്തപക്ഷ ചതുർത്ഥിയാണ് വിനായക ചതുർത്ഥി. ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദർശിക്കുന്നത് ശുഭകരമല്ല എന്നാണ് വിശ്വാസം. ബുദ്ധി- സിദ്ധീ സമേതനായി ഗമിച്ച വിനായകനെ ചന്ദ്രൻ പരിഹസിക്കുകയുണ്ടായി. ഇതോ.